ഷിക്കാഗോ മലയാളി അസോസിയേഷൻ ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽബെൽവുഡ് സിറോ മലബാർ ഹാളിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഡിസംബർ ഏഴിന് (ഞായർ ) രാവിലെ 8 മണിമുതൽ എസ് എം സി സി യുടെയും അമേരിക്കൻ റെഡ് ക്രോസ്സിന്റെയുംസംയുക്ത സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ സാമൂഹ്യ പ്രതിബദ്ധതയുടെഭാഗമായി നടത്തപ്പെട്ട ഈ ക്യാമ്പ് വിജയകരമായെന്നും ഇത്തരംപരിപാടികൾ തുടർന്നും നടത്തുവാൻ തങ്ങൾക്ക് പ്രചോദനമാണെന്നും പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, ക്യാമ്പിന്റെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചവൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.

ക്യാമ്പ് വിജയകരമായി നടത്തുവാൻ സഹായിച്ച എസ്എംസിസിയോടും ക്യാമ്പിന് നേതൃത്വം നൽകിയ അമേരിക്കൻ റെഡ് ക്രോസ്സിനോടും ഇടവകയുടെ ചുമതലക്കാരോടും കോ ഓർഡിനേറ്റർ ലൂക്ക് ചിറയിൽ നന്ദി രേഖപ്പെടുത്തി.

Chicago Malayali Association organized blood donation camp

More Stories from this section

family-dental
witywide