മാലേഗാവ് സ്‌ഫോടനക്കേസ്: ബിജെപി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതി വാറണ്ട് അയച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് ബി ജെ പി എംപിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂർ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതിയുടെ വാറണ്ട് നടപടി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് മുംബൈയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് ചോദിച്ചിരുന്നു. 2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് ബി ജെ പി എം പിയായ പ്രഗ്യാ സിംഗ് ഠാക്കൂർ. എന്നാൽ ഇക്കുറി പ്രഗ്യാ സിംഗിനെ ബി ജെ പി ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ പ്രഗ്യാ സിംഗിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പ്രഗ്യയുടെ പേര് ഉണ്ടായിരുന്നില്ല.

Malegaon blast case Special court issues warrant against BJP MP Pragya Singh Thakur

More Stories from this section

family-dental
witywide