മല്ലികാർജുൻ ഖാർഗെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കർണാടക കോൺഗ്രസിന്‍റെ ആവശ്യം തള്ളി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. കർണാടക കോൺഗ്രസിന്റെ ആവശ്യം ഖാർഗെ തള്ളിയെന്നാണ് റിപ്പോർട്ട്. സ്വന്തം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖാര്‍ഗെയുടെ വാദം.

സ്ഥാനാർഥി ചർച്ചയിൽ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖാര്‍ഗെയുടെ പേരാണ് ഉയർന്നുവന്നത്. തനിക്കുപകരം പകരം മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണിയെ മണ്ഡലത്തിൽ ഖാര്‍ഗെ നിര്‍ദേശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖാര്‍ഗെ പക്ഷേ 2019ല്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ രാജ്യസഭാംഗമായ ഖാര്‍ഗെയ്ക്ക് നാല് വര്‍ഷത്തെ കാലാവധി കൂടിയുണ്ട്. ഇന്ത്യാ മുന്നണിയുടെ അവസാന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഖാര്‍ഗെ ഇതും നിരസിച്ചിരുന്നു.

More Stories from this section

family-dental
witywide