
കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ബലാൽസംഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് ബംഗാൾ സർക്കാർ നടപടി തുടങ്ങി. ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024’ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മുഖ്യമന്ത്രി മമത ബാനർജി ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. സർക്കാറിന്റെ തെറ്റുകൾ മറച്ചുപിടിക്കാനാണ് ഈ നീക്കണമെന്ന് ബി ജെ പി വിമർശിച്ചു. നിലവിൽ രാജ്യത്താകെ ഒരു നിയമം നിലനിൽക്കേ ബംഗാളിൽ പ്രത്യേക നിയമം കൊണ്ടുവരേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.