കുട്ടികള്‍ പൂക്കള്‍ പറിച്ചതില്‍ ദേഷ്യം: അരിവാളെടുത്ത് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അരിഞ്ഞു

കർണാടകയിലെ ബെലഗാവി ജില്ലയില്‍ വീട്ടുമുറ്റത്തു നിന്ന് കൂട്ടികള്‍ പൂക്കള്‍ പറിച്ചതില്‍ അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് ക്രൂരത. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസൂർട്ടെ ഗ്രാമത്തിലെ അംഗണവാടി ജീവനക്കാരിയായ സുഗന്ധ മൊറെയാണ് ആക്രമണത്തിന് ഇരയായത്.

പോലീസില്‍ ലഭിച്ച പരാതി പ്രകാരം ബസൂർട്ടെ സ്വദേശിയായ കല്യാണ്‍ മോറാണ് പ്രതി. പുതുവത്സര ദിനത്തില്‍ നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

പോലീസ് നല്‍കുന്ന വിവരപ്രകാരം അങ്കണവാടിയിലെ കുട്ടികള്‍ സമീപത്ത് താമസിച്ചിരുന്ന കല്യാണിന്റെ മുറ്റത്ത് നീന്ന് പൂവ് പറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രകോപിതനായ കല്യാണ്‍ കുട്ടികളെ മർദിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഗന്ധ ഇടപെടുകയായിരുന്നു. പിന്നാലെ പ്രതി വീടിനുള്ളില്‍ നിന്ന് അരിവാളെടുത്ത് സുഗന്ധയെ ആക്രമിക്കുകയായിരുന്നു. കക്കാട്ടി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഇരുവരെ പിടികൂടിയിട്ടില്ല