പാലക്കാട്ട് ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ അപകടം; പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനക്കും ലോറിക്കുമിടയിൽ കുടുങ്ങി ആനപ്പാപ്പാൻ മരിച്ചു. ഒന്നാം പാപ്പാനായ കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (58) ആണ് മരിച്ചത്. ആലത്തൂർ മേലാർകോട് വെച്ച് ബുധനാഴ്ച വൈകുന്നേരം 3.30നാണ് അപകടം.

ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. ഉത്സവ എഴുന്നള്ളത്തിനായി ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ, ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also Read

More Stories from this section

family-dental
witywide