‘ഞാൻ സുപ്രീം കോടതി ജഡ്ജിയാണ്, ജപ്തി ഒഴിവാക്കി തരാം’; തട്ടിപ്പ്, ഫ്രീലാൻസ് ജേർണലിസ്റ്റ് അറസ്റ്റിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഫ്രീ ലാൻസ് ജേർണലസിറ്റ് അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പുളിങ്കുന്ന് പൊലീസിന്റെ പിടിയിലായത്. പരാതിക്കാരന്റെ വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം കട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും ഇയാൾ പണം തട്ടാൻ ശ്രമിച്ചു. വായ്പാ തുകയുടെ 30 ശതമാനമായ 45,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.

സംശയം തോന്നിയതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഫ്രീലാൻസ് ജേണലിസ്റ്റായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ രാമങ്കരി, എടത്വാ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളുണ്ട്.

Man poses supreme court judge trying to fraud woman, arrested

More Stories from this section

family-dental
witywide