കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: അടിപിടിക്കിടെ കുത്തേറ്റ് യുവാവ് മരിച്ചു. പാലാരിവട്ടത്തായിരുന്നു സംഭവം. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തിക്കുത്ത് ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ച കാര്യമെന്തെന്ന് വ്യക്തമായിട്ടില്ല.

പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. രണ്ടുപേർ കസ്റ്റഡിയിൽ ഉണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

More Stories from this section

family-dental
witywide