പാകിസ്ഥാനികള്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്തെന്ന് മണിശങ്കര്‍ അയ്യര്‍; വിവാദം പുകയുന്നു

Mani Shankar Iyer says Pakistanis are India’s greatest asset; Controversy rages on മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനികളെ പ്രശംസിക്കുകയും അവരെ ‘ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു. ലാഹോറിലെ അല്‍മോറയില്‍ നടക്കുന്ന ഫയിസ് ഉത്സവത്തിലെ രണ്ടാം ദിനമായ ഇന്നലെ ‘ഹിജിര്‍ കീ രാഖ്, വിശാല്‍ കെ ഫൂല്‍, ഇന്തോ-പാക് അഫയര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച നടന്ന പരിപാടിയില്‍, ‘എന്റെ അനുഭവത്തില്‍ അമിതമായി പ്രതികരിക്കുന്ന ആളുകളാണ് പാകിസ്ഥാനികള്‍. സ്നേഹിക്കുകയാണെങ്കില്‍ അവര്‍ തിരിച്ച് കൂടുതല്‍ സ്നേഹിക്കും, ശത്രുതയാണെങ്കില്‍ അമിതമായി ശത്രുത പുലര്‍ത്തും. പാകിസ്ഥാനിലെ പോലെ ഇത്രയും സ്വീകാര്യതയുള്ള ജനങ്ങളെ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് പാകിസ്ഥാനികള്‍’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ഇന്ത്യക്ക് ധൈര്യമുണ്ട്, എന്നാല്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കാന്‍ ധൈര്യമില്ലെന്നും ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാരിന് പാകിസ്ഥാനുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കരുതുന്നതു തന്നെ വിഢ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.