
വാഷിങ്ങ്ടണ്‍: വിദ്യാര്‍ഥിയെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 45കാരിയായ അധ്യാപിക അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ ബെന്നിംഗ്ടണിനടുത്തുള്ള ഡെഡ് എന്‍ഡ് റോഡിലാണ് സംഭവം. സംഭവത്തില്‍ അധ്യാപികയായ എറിന്‍ വാര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനേഴുകാരനായ വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. റോഡില്‍ സംശയാസ്പദമായ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപിക പിടിയിലാത്. പൊലീസ് പരിശോധനക്കെത്തിയതോടെ അധ്യാപികക്കൊപ്പം പിന്‍സീറ്റിലായിരുന്ന കുട്ടി ഡ്രൈവര്‍ സീറ്റിലേക്ക് ചാടി ഓടി രക്ഷപ്പെട്ടു. എന്നാല്‍, ഒരു മണിക്കൂറിലേറെ സമയത്തിനു ശേഷം പൊലീസ് ആൺകുട്ടിയെ വഴിയരികില്‍ കണ്ടെത്തി. അധ്യാപിക കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 17 വയസ്സുള്ള കുട്ടി താന്‍ ജോലി ചെയ്തിരുന്ന ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി.
അപകടത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായും അധികൃതര്‍ കൂട്ടിച്ചേർത്തു.