
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകളിലും നവംബര്‍ 24 ഞായറാഴ്ച ഡയസ്പോറ ഞായര്‍ ആയി ആചരിക്കുന്നു.
നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകകളും ഡയസ്‌പോറ ഞായറാഴ്ച അര്‍ത്ഥവത്തായ രീതിയില്‍ ആചരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നും തിയോഡോഷ്യസ് മാര്‍ത്തോമ്മാ വ്യക്തമാക്കി.