
ഡാളസ്(കരോൾട്ടൺ): കരോൾട്ടൺ മാർത്തോമ്മാ ചർച്ചിൽ ജൂലൈ 12 മുതൽ 14 വരെ നീണ്ടു നിൽക്കുന്ന ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു. ഗായകസംഘത്തിന്റെ ഗാന ശുശ്രുഷയോടെ വെള്ളിയാഴ്ച വൈകീട്ട് 6.30 ന് കൺവെൻഷൻ ആരംഭിച്ചു.
കൺവീനർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഷിബി ആമുഖ പ്രസംഗം നടത്തി. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് എം .ജെ വർക്കിയും പാഠം വായനക്കു സ്മിത ജോണും നേതൃത്വം നൽകി.

പ്രാരംഭദിനം 1 തിമൊത്തിയോസ് 6:12 വരെ യുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കി – വിശ്വാസത്തിന്റെ നല്ല പോരാട്ടം”എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ പ്രസംഗകനും കാർഡിയോളജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.
ജൂലൈ 13, 14 തീയതികളിൽ വൈകീട്ട് 6.30 നും ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു യുവജന സെഷനും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.കൺവീനർ ട്രീന എബ്രഹാം ,വൈസ് പ്രസിഡന്റ് സജി ജോർജ് എന്നിവർ യോഗ നടപടികൾക്ക് നേതൃത്വം നൽകി
Martoma Convention began At Carrolton