കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം എൽ എയടക്കമുള്ളവരെ കോടതിയിൽ ഹാജരാക്കുന്നു. കുഴൽനാടൻ അടക്കമുളളവരെ റിമാൻഡ് ചെയ്യണം എന്നതാണ് പൊലിസിന്റെ ആവശ്യം. എന്നാൽ പൊലീസിന്റെ കള്ളകേസ് ആണെന്ന വാദം ആണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ കുഴൽനാടൻ അടക്കമുള്ളവർക്ക് ജാമ്യം ലഭിക്കും എന്നും അവർ പറയുന്നു. എന്തായാലും വൈകാതെ ഇക്കാര്യത്തിൽ തീരുമാനം അറിയാം.
mathew kuzhalnadan arrest bail latest updates