‘ഞാൻ മാത്രമല്ല’, കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആര്യ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവാദ കെ എസ് ആർ ടി സി ബസ് ഡ്രൈവർ യദുവിനെതിരായ നടി റോഷ്ന ആൻ റോയ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. ‘ഞാൻ മാത്രമല്ല’ എന്നാണ് ആര്യയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിൽ ഒറ്റവരിയിലാണ് ആര്യ, നടി റോഷ്നയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിരിക്കുന്നത്.

ഇതേ ഡ്രൈവറില്‍ നിന്ന് തനിക്കും റോഡ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായാണ് നടി നേരത്തെ രംഗത്തെത്തിയത്. എം വി ഡിയോട് അന്ന് പരാതിപ്പെട്ടിരുന്നുവെന്നും റോഷ്ന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇവിടെ രാഷ്ട്രീയം ചർച്ചയാക്കാനോ അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ  നിൽക്കുന്നില്ല. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അത്തുപോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി, കൂടെ സ്ഥലം എംവിഡിയും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതെന്നും കുറിച്ചുകൊണ്ടാണ് റോഷ്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് തനിക്ക് വെളിപ്പെടുത്തലിന് സഹായമായെന്നും റോഷ്ന കുറിച്ചു. മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവുമില്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയതുകൊണ്ട് യദുവിന് എന്ത് തോന്നിയവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെയുള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്നും നടി വ്യക്തമാക്കി.

Mayor Arya Rajendran supports Actress Roshna ann roy new reveals against ksrtc driver yadu misbehave

More Stories from this section

dental-431-x-127
witywide