കസ്റ്റമേഴ്സിൻ്റെ തിരക്കുകൊണ്ട് പൊറുതിമുട്ടി; സവന്നയിൽ ജീവനക്കാരൻ മക്ഡൊണാൾഡ്സ് റെസ്റ്ററൻ്റിനു തീയിട്ടു

ജോർജിയയിലെ സവന്നയിൽ മക്ഡൊണാൾഡ്സ് റെസ്റ്ററൻ്റിനു തീയിട്ട ജീവനക്കാരനായ ജോഷ്വ ഡാരിൽ മക്ഗ്രെഗോറിനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. 2023 ഏപ്രിലിലാണ് സംഭവം.

ഉപഭോക്താക്കളുടെ തിരക്കു മൂലം മടുത്ത മക്ഗ്രെഗർ ഒരു കഷണം കാർഡ്ബോർഡ് കത്തിച്ച് റെസ്റ്റോറൻ്റിന് പുറത്തുള്ള തീപിടിക്കുന്ന വസ്തുക്കൾ നിറഞ്ഞ ഒരു കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു.

തീ പെട്ടെന്ന് ആളിപ്പടർന്നു. തീ വളരെ തീവ്രമായതിനാൽ ഡ്രൈവ്-ത്രൂ ലെയ്‌നിലെ ഉപഭോക്താക്കൾക്ക് പാർക്കിംഗ് ലോട്ടിൽ നിന്ന് പിന്മാറേണ്ടി വന്നു. സവന്ന ഫയർ ഡിപ്പാർട്ട്‌മെൻ്റ് തീയണച്ചപ്പോൾ റെസ്റ്ററൻ്റ് കുറച്ചു സമയത്തേക്ക് അടച്ചിടേണ്ടതായും വന്നു. തീ പടരുന്ന ദൃശ്യം വിഡിയോയിൽ പകർത്തുകയായിരുന്ന മക്ഗ്രെഗരുടെ ദൃശ്യം നിരീക്ഷണ വിഡിയോയിൽ പതിഞ്ഞു. സവന്ന പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, മെയ് മാസത്തിൽ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചു.

“മറ്റൊരാളുടെ വസ്തുവകകൾ അടച്ചുപൂട്ടാനോ നശിപ്പിക്കാനോ ഉള്ള ശ്രമത്തിൽ മനപ്പൂർവ്വം തീയിടുന്നത് ക്ഷമിക്കാനാവില്ല,” യുഎസ് അറ്റോർണി സ്റ്റെയ്ൻബെർഗ് പറഞ്ഞു.

McDonald’s Worker Sets Restaurant On Fire In Georgea