നോർത്ത് കരോലിനയിൽ നിന്ന് ഇനി മുതൽ മെഡിക്കൽ മരിജുവാന വാങ്ങാം

നോർത്ത് കരോലിനയിൽ മെഡിക്കൽ മരിജുവാന ഇനി മുതൽ  നിയമപരമായി വാങ്ങാം.  ഈസ്റ്റേൺ ബാൻഡ്  ചെറോക്കി ഇന്ത്യൻസി (ഗോത്രവർഗം)ൻ്റെ ഒരു ഡിസ്പെൻസറി ഈ ആഴ്ച  അവസാനം അവിടെ ആരംഭിക്കുകയാണ്. അതിനോട് അനുബന്ധമായി ചെറോക്കി ഇന്ത്യൻസ് താമസിക്കുന്ന ക്വാല്ല ബൗണ്ടറിയിൽ ഗ്രേറ്റ് സ്മോക്കി കനബീസ് കമ്പനിയുടെ ഒരു സ്റ്റോർ  ശനിയാഴ്ച മുതൽ തുറന്നിട്ടുണ്ട്. അവിടെ നിന്ന് മരിജുവാന വാങ്ങാം.  


ബ്ലൂ റിഡ്ജ് പർവതനിരകളുടെ 89 ചതുരശ്ര മൈൽ (231 ചതുരശ്ര കിലോമീറ്റർ) സ്ഥലത്തിനുള്ളിൽ ചെറിയ അളവിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതും കൃഷി ചെയ്യുന്നതും 2021 മുതൽ കുറ്റകരമല്ല.  ഗോത്രവർഗക്കാർ ഒരു മെഡിക്കൽ മരിജുവാന സിസ്റ്റം രൂപീകരിച്ചിട്ടുണ്ട്., അത് അനുസരിച്ച് കഞ്ചാവ് വളർത്തുന്നതിനും വിൽക്കുന്നതിനും കച്ചവടം നടത്തുന്നതിനും ചെറോക്കി ഗോത്രക്കാർക്ക് നിയമപരമായി സാധിക്കും. 

ഒരു ട്രൈബ് മെഡിക്കൽ മരിജുവാന കാർഡോ സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത മെഡിക്കൽ മരിജുവാന കാർഡോ ഉള്ള  21 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഗ്രേറ്റ് സ്മോക്കി കനബിസ് കമ്പനിയിൽ നിന്ന് സാധനം വാങ്ങാം 

medical marijuana can be bought from North Carolina Cheroki Store

More Stories from this section

family-dental
witywide