
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ നടന്ന ഫോമാ തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് മെട്രോ റീജനിൽ നിന്നും വിജയികളായവരെ അനുമോദിക്കുന്നതിനായി മെട്രോ റീജണിലെ പത്ത് അംഗ സംഘടനകൾ ഒത്തു ചേരുന്നു. 25-ന് ഞായറാഴ്ച വൈകിട്ട് 5:30-ന് ഫ്ലോറൽപാർക്കിലുള്ള ദിൽ ബാർ റെസ്റ്റോറന്റിലാണ് അനുമോദന യോഗം.

ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസ്, മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് (ആർ.വി.പി ) മാത്യു ജോഷ്വാ , മെട്രോ റീജിയനിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ് എന്നിവരെയാണ് അനുമോദിക്കുന്നത്.
അനുമോദന യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരെല്ലാവരും ഞായറാഴ്ച 5:30-ന് ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ റെസ്റ്റോറന്റിൽ (248-08 Union Turnpike, Queens, NY -11426) എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
Meeting to Congratulate Winners from Foma New York Metro Region Today At Floral Park