ഇമെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു, പിന്നില്‍ റഷ്യ; ഉപഭോക്താക്കളോട് മൈക്രോസോഫ്റ്റ്

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുള്ള ഹാക്കിംഗ് ഗ്രൂപ്പ് തങ്ങളുടെ ഇമെയിലുകള്‍ ആക്സസ് ചെയ്തതായി ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ അതിന്റെ ചില ഉപഭോക്താക്കളെ അറിയിക്കുന്നതായി റിപ്പോര്‍ട്ട്.കമ്പനി വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസാണ് വ്യാഴാഴ്ച ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏത് ഡാറ്റയാണ് ഹാക്കേഴ്‌സ് ശേഖരിച്ചതെന്നും മറ്റുമുള്ള വിശദാംശങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മൈസക്രോസോഫ്റ്റ് പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, റഷ്യന്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ഗ്രൂപ്പ് തങ്ങളുടെ കോര്‍പ്പറേറ്റ് സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യുകയും സ്റ്റാഫ് അക്കൗണ്ടുകളില്‍ നിന്ന് ചില ഇമെയിലുകളും രേഖകളും മോഷ്ടിക്കുകയും ചെയ്തതായി ജനുവരിയിലും കമ്പനി പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide