നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ

ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് നടനെ പ്രവേശിപ്പിച്ചത്.

ഡാൻസ് ബംഗ്ലാ ഡാൻസ് എന്ന റിയാലിറ്റി ഷോയിലാണ് വിധി കർത്താവായി മിഥുൻ ചക്രവർത്തി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

അടുത്തിടെ നടന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. 

Midhun Chakravarthy hospitalized