ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു; ജനുവരി 3ന് വിവാഹം

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹം 2024 ജനുവരി മൂന്നിന്. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകൻ നൂപുർ ഷിക്കാരെയുമായുള്ള ഇറ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ.

വലിയ രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് ഉദയ്പൂരിൽ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് വൃത്തങ്ങൾ പറയുന്നത്. സിനിമ മേഖലയിൽ നിന്നുള്ളവരുടെ സാന്നിദ്ധ്യം പരമാവധി കുറച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങായിരിക്കും.

തനിക്ക് 17 വയസുള്ളപ്പോളാണ് നൂപുർ തന്റെ ഫിറ്റ്നെസ് പരിശീലകനായിരുന്നെന്ന് ഇറ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളാകുകയും പിന്നീട് ബന്ധം പ്രണയത്തിലേക്കെത്തുകയുമായിരുന്നു.

More Stories from this section

dental-431-x-127
witywide