
തിരുവനന്തപുരം: പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും വിവാദത്തില്‍ ഒരു വസ്തുതയുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്നെ എന്തുകൊണ്ടാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാം. വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പിഎസ്‌സി അംഗത്വത്തിനു 22 ലക്ഷം രൂപ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാരാണ് പാർട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. വനിതാ ഡോക്ടര്‍ക്കു വേണ്ടി ഭര്‍ത്താവാണു പണം നല്‍കിയതെന്നും പിഎസ്‍സിയിൽ അംഗത്വം കിട്ടാതെ വന്നപ്പോള്‍ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ല.
ഏറെ നാള്‍ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് ഡോക്ടര്‍ കോട്ടൂളിയിലെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്. മന്ത്രിയുടെ പേരുപറഞ്ഞാണ് പണം വാങ്ങിയതെന്ന ആരോപണമാണുയർന്നത്.
Minister PA Muhammad Riyas reply on PSC bribery controversy