
തിരുവനന്തപുരം: എറണാകുളം പിറവത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ സർക്കാർ. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ലേബര്‍ കമ്മിഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
പിറവം ടൗണിലുള്ള വീടിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിയായ ശ്യാം സുന്ദര്‍ വാടകയ്ക്കു താമസിക്കുന്നതു വാര്‍ത്തയായതോടെയാണ് മന്ത്രിയുടെ നടപടി. മൂന്നു മാസമായി ശ്യാം സുന്ദര്‍ 500 രൂപ വാടക നല്‍കി പട്ടിക്കൂട്ടിലാണു താമസിക്കുന്നത്. ഇയാളുടെ വീടിനു പുറകിലുള്ള പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്.
അവിടെ താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ശ്യാം സുന്ദര്‍ പറയുന്നു. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടില്‍ വാടകക്കാര്‍ ഉണ്ടെന്നും ശ്യാം സുന്ദര്‍ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു.
Minister V Sivankutty seek report on guest worker reside in Kennel