
വാഷിങ്ടൺ: ബുധനാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ 4 വയസ്സുള്ള ആൺകുട്ടിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തി.
വെസ്‌പർ ഡ്രൈവിലെ 4800 ബ്ലോക്കിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് ഏരിയൽ ഗാർഷ്യ എന്ന ആൺകുട്ടിയെ അവസാനമായി കണ്ടത്. ഗാർഷ്യ ഒരു കുടുംബാംഗത്തോടൊപ്പം പുറത്തു പോയിരുന്നുവെന്ന് എവററ്റ് പോലീസ് പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് മുമ്പ് ഗാർഷ്യയെ പോലൊരു കുട്ടിയുടെ മൃതദേഹം എവററ്റിന് പുറത്ത് കണ്ടെത്തിയതായി വ്യാഴാഴ്ച ഡിപ്പാർട്ട്‌മെൻ്റിന് അറിയിപ്പ് ലഭിച്ചു. എവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മരണകാരണം പരിശോധനകൾക്കു ശേഷം സ്‌നോഹോമിഷ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ സ്ഥിരീകരിക്കുമെന്ന് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.