മിഷന്‍ ലീഗ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഐഡന്‍ ഫെലിക്‌സ് (സെന്റ് അല്‍ഫോന്‍സാ സിറോ-മലബാര്‍ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിര്‍ജീനിയ) ഒന്നാം സ്ഥാനവും, എലിന്‍ ലോറന്‍സ് (സെന്റ് തോമസ് സിറോ-മലബാര്‍ കത്തോലിക്ക പള്ളി, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ) രണ്ടാം സ്ഥാനവും, ഹന്നാ ജോസഫ് (സെന്റ് മേരീസ് സിറോ-മലബാര്‍ കത്തോലിക്ക പള്ളി, ഷാര്‍ലെറ്റ്, നോര്‍ത്ത് കരോളിന) മൂന്നാം സ്ഥാനവും നേടി.

അമേരിക്കയിലെ കത്തോലിക്കാ സഭാ 2022 മുതല്‍ 2025 വരെ യുകരിസ്റ്റിക് റിവൈവല്‍ കാലഘട്ടമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് വിശുദ്ധ കുര്‍ബാന വിഷയമാക്കി മിഷന്‍ ലീഗ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചത്. അമേരിക്കയിലുടനീളമുള്ള ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും ധാരാളം മിഷന്‍ ലീഗ് അംഗങ്ങള്‍ മത്സരത്തില്‍ പങ്കുചേര്‍ന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികള്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Also Read

More Stories from this section

family-dental
witywide