
അങ്കമാലി: കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പാറപ്പുറം ചക്യാത്ത് എം.ജെ. തോമസ് മാസ്റ്റര്‍ (86) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 4.30ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫോറോന പള്ളിയില്‍.പരേതന്‍ കറുകുറ്റി സര്‍വീസ് സഹകരണബാങ്ക് മുന്‍ഡയറക്ടറാണ്. ഭാര്യ റോസി തിരുമുടിക്കുന്ന് വല്ലൂരാന്‍ കുടുംബാംഗം. മക്കള്‍: ആഷ( ബാങ്ക് ഓഫ് ബറോഡ) ഷാജു( എംഡി കാസരിയോ റിസോര്‍ട്ട്‌സ് അതിരപ്പിള്ളി), സജി, സിജോ ( ഇരുവരും യുഎസ്എ). മരുമക്കള്‍: ഷാജു പി ജോണ്‍ ( പേഴ്‌സണല്‍ മാനേജര്‍ നൈപുണ്യ പൊങ്ങം), ഷീമോള്‍ തേയ്ക്കാനത്ത് , ജോസ് തേയ്ക്കാനത്ത്( യുഎസ്എ), ബിജി കട്ടക്കയം (എടയോടിയില്‍).













