
തിരുവനന്തപുരം: കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയായതോടെ കെ സുധാകരൻ കെ പി സി സി അധ്യക്ഷ ചുമതല താത്കാലികമായി ഒഴിഞ്ഞു. കെ സുധാകരന് പകരം താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം എം ഹസനാണ് നൽകിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യു ഡി എഫ് കൺവീനറുടെ ചുമതല എം എം ഹസൻ വഹിക്കുന്നുണ്ട്.
സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അമരത്തും മാറ്റമുണ്ട്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ വി ജോയി ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. മുൻ മേയറും ജില്ലയിലെ മുതിർന്ന നേതാവുമായ സി ജയൻ ബാബുവിനാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത് സി ജയൻ ബാബുവിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാൻ തീരുമാനിച്ചത്.
MM Hassan acting KPCC president, Jayanbabu CPM TVM DC Secretary