‘എന്റെ നൃത്തം ഞാന്‍ ആസ്വദിച്ചു…’ വൈറല്‍ വീഡിയോയോട് പ്രതികരിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നൃത്തം ചെയ്യുന്ന തരത്തില്‍ സൈബറിടത്തില്‍ പ്രചരിക്കുന്ന വീഡിയോയോട് ഒടുവില്‍ മോദി തന്നെ പ്രതികരിച്ചു. നിങ്ങളെ എല്ലാവരെയും പോലെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചുവെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മോദി എക്‌സില്‍ കുറിച്ചത്. മാത്രമല്ല, തിരഞ്ഞെടുപ്പ് സീസണിലെ ഇത്തരം സര്‍ഗ്ഗാത്മകത ശരിക്കും സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘@Atheist_Krishna’ എന്ന ഒരു എക്സ് ഉപയോക്താവിനോട് പ്രതികരിക്കവെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്, ‘ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് ‘സ്വേച്ഛാധിപതി’ എന്നെ അറസ്റ്റുചെയ്യാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം. എന്ന കുറിപ്പോടെയാണ് എക്‌സ് ഉപയോക്താവ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കൊണ്ട് അത് വൈറലായി മാറുകയായിരുന്നു.

മമത ബാനര്‍ജിയുടെ സമാനമായ വീഡിയോ പോസ്റ്റ് ചെയ്തതിന് കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം രണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് നോട്ടീസ് അയച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നത്.

Also Read

More Stories from this section

family-dental
witywide