കൃത്യം 12 മണിക്ക് ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ ലാല്‍…എന്ന് മമ്മൂട്ടി, അഭിനയ വിസ്മയത്തിന് 64ന്റെ നിറവ്, ആശംസകളോടെ ആരാധകരും

നടന വിസ്മയം, മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ഇന്ന് 64ാം ജന്മദിനം. കൃത്യം 12 മണിക്ക് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി ആശംസ അറിയിച്ചതോടെ പ്രിയ താരരാജാവിന്റെ ജന്മദിനം കളറാക്കുകയാണ് ആരാധകരും.

ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ ലാല്‍…എന്ന് മമ്മൂട്ടി കുറിച്ചതോടെ നിരവധി പേരാണ് മോഹന്‍ലാലിന് ആശംസയുമായി എത്തുന്നത്. മോഹന്‍ലാലിന്റെ കവിളില്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകള്‍ അറിയിച്ചത്. കൃത്യം 12 മണിക്കുതന്നെ ആശംസകള്‍ നേര്‍ന്നതിനെയാണ് കമന്റ് ബോക്‌സിലെത്തി ആരാധകരും ചര്‍ച്ചയാക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഇത് വ്യക്തമാക്കുന്നതെന്നും,
മലയാള സിനിമയുടെ താരരാജാവിന് അഭിനയ കുലപതിയുടെ പിറന്നാളുമ്മകള്‍ എന്നും മമ്മൂട്ടിയുടെ കൃത്യനിഷ്ഠയാണ് ഇത് വ്യക്തമാക്കുന്നതെന്നും അടക്കമുള്ള കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്.

55 ചിത്രങ്ങളിലോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, പല വേദികളിലും ഒന്നിച്ചെത്തുകയും മികച്ച സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഇരുവരും.

More Stories from this section

dental-431-x-127
witywide