മോന്‍സ് ജോസഫ് എംഎല്‍എക്ക് സ്വീകരണം നല്‍കി ചിക്കാഗോ മലയാളികള്‍

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ കടുത്തുരുത്തി എംഎല്‍.എ മോന്‍സ് ജോസഫിന് ചിക്കാഗോയില്‍ സ്വീകരണം നല്‍കി. ചിക്കാഗോയിലെ പൗരപ്രമുഖരുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡോ: ജോസഫ് സണ്ണിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.