ക്‌നാനായ റീജിയൻ ദിനത്തില്‍ ചിക്കാഗോയില്‍ ക്വിസ് മത്സരം; വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം

  • സിജോയ് പറപ്പള്ളിൽ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ച്  ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്.

2006 ലാണ് ചിക്കാഗോ ക്‌നാനായ റീജിയൺ സ്ഥാപിക്കുന്നത്. ഫാ.എബ്രഹാം മുത്തോലത്തിനെ റീജിയന്റെ ആദ്യ ഡയറക്ടറായി നിയമിക്കുകയും നിരവധി ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ.തോമസ് മുളവനാൽ ക്‌നാനായ റീജിയന്റെ ‍ഡയറ്കടറും വികാരി ജനറലുമായി പ്രവര്‍ത്തിച്ചുവരികയാണ്. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജിയനിൽ ഇന്ന് അഞ്ചു ഫൊറോനകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റീജിയണൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.

Chicago knanaya Day online quiz competition

More Stories from this section

dental-431-x-127
witywide