
ഒരു വലിയ മുട്ടക്കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് അയോവയിൽ 4 ദശലക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കാൻ തീരുമാനം.
അയോവയിലെ സിയോക്‌സ് കൗണ്ടിയിലെ ഒരു ഫാമിൽ രോഗം കണ്ടെത്തിയതിനെത്തുടർന്ന് 4.2 ദശലക്ഷം കോഴികളെ കൊല്ലാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. ഈ രോഗം കന്നുകാലികളെയും ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച, മിനസോട്ടയിലെ മിനിയാപൊളിസിന് പടിഞ്ഞാറുള്ള ഒരു മുട്ട ഫാമിൽ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏകദേശം 1.4 ദശലക്ഷം കോഴികളെ കൊന്നൊടുക്കിയിരുന്നു.
2022-ൽ പുതിയ പക്ഷിപ്പനി വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മൊത്തം 92.34 ദശലക്ഷം കോഴികളെ കൊന്നതായി യു.എസ്. അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് പറയുന്നു.
പക്ഷിപ്പനി കോഴികൾക്കിടയിൽ സാധാരണമായി മാറിയിട്ടുണ്ടെങ്കിലും, കന്നുകാലികളിലേക്കും പടരുന്നത് രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഒരു ഡെയറി ഫാം ജീവനക്കാരന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ബീഫിലും പാലിലും വൈറസ് കണ്ടെത്തി. ഒമ്പത് സംസ്ഥാനങ്ങളിലെ ഡെയറി ഫാമുകളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്ന് ആരോഗ്യ, കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. ഗോമാംസം കഴിക്കാൻ സുരക്ഷിതമാണെന്നും യുഎസ് കൃഷി വകുപ്പ് പറഞ്ഞു. യുഎസിൽ മൂന്ന് പേർക്കു മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2 ഡെയറി ഫാം ജീവനക്കാർക്കും ഒരു കോഴി ഫാം ജീവനക്കാരനുമായിരുന്നു അത്.
More than 4 million chickens in Iowa will be killed due to bird flue