ജോര്‍ജിയ സ്‌കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്റെ അമ്മ സ്ഥിരം കുറ്റവാളി

ജോര്‍ജിയ: ജോര്‍ജിയയിലെ ഹൈസ്‌ക്കൂളില്‍ വെടിവെയ്പ് നടത്തിയ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയുടെ അമ്മ മാര്‍സി സ്ഥിരം കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. കുട്ടികളോട് അവഗണനാ മനോഭാവമായിരുന്നു മാര്‍സി പുലര്‍ത്തിയിരുന്നതെന്നും മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഇവര്‍ ജയില്‍ ശിക്ഷ നേരിട്ടിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

കോള്‍ട്ടിനേയും സഹോദരങ്ങളേയും ഇവര്‍ സ്ഥിരമായി വീടിന് പുറത്ത് പൂട്ടിയിടാറുണ്ടെന്നും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടുള്ള കുട്ടികളുടെ കരച്ചില്‍ സ്ഥിരം കേള്‍ക്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കുട്ടികളെ സ്ഥിരം ഉപദ്രവിക്കും കുട്ടികള്‍ക്ക് ഭക്ഷണം പോലും കൃത്യമായി നല്‍കില്ല, വിശന്നിട്ട് കുട്ടികള്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു. പതിനേഴ് വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ കുറ്റങ്ങള്‍ ചെയ്തുവരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും സമീപവാസികള്‍ കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ച് വാഹനമോടിക്കല്‍ അടക്കമുള്ള ഗതാഗത നിയമലംഘനത്തിനങ്ങള്‍ക്കും മാര്‍സിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കോള്‍ട്ട് ഗ്രേയ്ക്ക് അച്ഛനില്‍ നിന്ന് സ്ഥിരം മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. അവന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അവന്റെ അച്ഛന്‍ തന്നെയെന്നാണ് മുത്തച്ഛന്‍ പറഞ്ഞതെന്നും അയല്‍വാസികള്‍ പറയുന്നു. കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബന്ധു പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളില്‍ കുട്ടി വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് അധ്യാപകരും രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഏഴ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമടക്കം ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദാരുണമായ ആക്രമണത്തിനു പിന്നാലെ കോള്‍ട്ടിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. വെടിയുതിര്‍

More Stories from this section

family-dental
witywide