മാതൃദിനത്തിൽ ചിക്കാഗോയിലെ കേരള ക്ലബ് അമ്മമാരെ ആദരിച്ചു

ചിക്കാഗോ: ഗ്രെയ്റ്റര്‍ ചിക്കാഗോയിലെ കേരള ക്ലബ് യു എസ് എ- ചിക്കാഗോ മദേഴ്‌സ് ഡേ ആഘോഷിച്ചു. ക്ലബ്ബിലെ എല്ലാ അമ്മമാര്‍ക്കും ആദരവും നന്ദിയും അര്‍പ്പിച്ചു. ക്ലബിൽ 60 അമ്മമാരുണ്ട്.

സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മയ്ക്കായി എല്ലാവരും മാറ്റിവെക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര മാതൃദിനം എന്ന് ക്ലബ് പ്രസിഡന്റ് സ്റ്റാലന്‍ലി കളരിക്കാമുറി അഭിപ്രായപ്പെട്ടു . പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും ക്ലബ്ബിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. ബോര്‍ഡ് അംഗം സോളി ബെന്നി അമ്മമാരെ ആദരിക്കാനുള്ള ഭരണ സമിതിയുടെ തീരുമാനത്തിന് നന്ദി അറിയിച്ചു. ട്രഷറര്‍ പ്രവീണ്‍ തോമസ് നന്ദി പറഞ്ഞു. 

തുടര്‍ന്ന് ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ കലാ – സാംസ്കാരിക പരിപാടികള്‍ നടത്തി.

വൈസ് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, ജോയിന്റ് സെക്രട്ടറി രാജന്‍ സാമുവേല്‍ തലവടി, ബെന്നി കുര്യൻ, സാല്‍ബി ചേനോത്, ജാനറ്റ് ഒറ്റപ്ലാക്കല്‍, തോമസ് പന്നക്കല്‍, റെജി റോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

Mother’s Day Celebrations At Chicago Kerala Club

More Stories from this section

family-dental
witywide