
തിരുവനന്തപുരം: വിദ്യാഭാസ മന്ത്രി വിളിച്ചു ചേർത്ത വിദ്യാർഥി സംഘടനകളുടെ യോഗത്തിൽ പ്രതിഷേധമുയർത്തിയ എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്‍റോണ്‍മെന്‍റ് പൊലീസാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗത്തിനിടെ നൗഫൽ കയ്യിൽ കരുതിയ ടി ഷർട്ട് ഉയർത്തിയാണ് പ്രതിഷേധിച്ചത്.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് എം എസ് എഫ് സംസ്ഥാന സെക്രട്ടറി പ്രതിഷേധം നടത്തിയത്. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നും ബാച്ച് വർധിപ്പിക്കാൻ സാധിക്കില്ലെന്നും അറസ്റ്റിന് പിന്നാലെ മന്ത്രി പ്രതികരിച്ചു.