‘അൻവർ കുരയ്ക്കും, കടിക്കില്ല, ഷിയാസിനെ വിരട്ടാൻ ആയിട്ടില്ല, വിരട്ടൽ മുഖ്യമന്ത്രിയോട് മതി’; രൂക്ഷ മറുപടിയുമായി മുഹമ്മദ് ഷിയാസ്

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ‘ക്വട്ടേഷൻ സംഘാംഗം’ എന്ന ആരോപണത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് രംഗത്ത്. അൻവർ കുരയ്ക്കുകയെ ഉള്ളു കടിക്കില്ല. ഷിയാസിനെ വിരട്ടാൻ അൻവർ ആളായിട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. അൻവറിന്‍റെ വിരട്ടൽ കോൺഗ്രസിനോട് വേണ്ട, മുഖ്യമന്ത്രിയോട് മതിയെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

അൻവർ വീണ്ടും വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും നാവിന് എല്ലില്ലാത്ത വ്യക്തിയാണെന്നും ഷിയാസ് ആരോപിച്ചു. അൻവർ ഒരുപാട് കേസുകളിലെ പ്രതി ആണ്. താൻ ക്വാട്ടേഷൻ സംഘാംഗം എന്ന ആരോപണം ബാലിശമാണ്. സ്വന്തം പാർട്ടി പോലും ആരോപണങ്ങൾ പരിഗണിക്കുന്നല്ലെങ്കിൽ ആ പാർട്ടിയിൽ നിന്ന് ഇറങ്ങിപോകുകയാണ് ചെയ്യേണ്ടതെന്നും ഷിയാസ് പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അൻവർ തെളിവ് ഹാജരാകട്ടെ. തെളിവ് ഉണ്ടെകിൽ മറുപടി നൽകാം. ദുരാരോപണം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. സന്ദേശം സിനിമയിലെ കുമാരപിള്ള സഖാവിന്‍റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നതെന്നും ഷിയാസ് പരിഹസിച്ചു.

More Stories from this section

family-dental
witywide