അയോവയിലെ പെറിയിൽ സ്കൂളിൽ വെടിവയ്പ്: നിരവധി പേർക്ക് പരുക്ക്, അക്രമി കൊല്ലപ്പെട്ടു

മധ്യ പടിഞ്ഞാറൻ യുഎസ് സംസ്ഥാനമായ അയോവയിലെ ഒരു ഹൈസ്‌കൂളിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ ഒന്നിലധികം പേർക്ക് പരുക്കേറ്റതായി പൊലീസ് . വെടിവയ്പിൽ ആരെങ്കിലും കൊല്ലപ്പെട്ടതായ വിവരം പുറത്തു വന്നിട്ടില്ല. അതേസമയം അക്രമി മരിച്ചതായാണ് വിവരം. അയോവയിലെ പെറി ഹൈസ്കൂളിലായിരുന്നു വെടിവയ്പ് നടന്നത്. വിൻ്റർ വെക്കേഷനു ശേഷം സ്കൂൾ തുറന്ന ദിവസമായിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് പേർ സ്കൂളിൽ എത്തിയിരുന്നില്ല. രാവിലെ ഏഴരയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. പൊലീസിന് ഫോൺ കിട്ടിയ ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും അക്രമിയെ വരുതിയിലാക്കുകയും ചെയ്തു. ഇനി ഭയപ്പെടേണ്ടതായി ഒന്നുമില്ല എന്ന് പൊലീസ് അറിയിച്ചു.

“എത്രപേർക്ക് പരിക്കേറ്റെന്നോ അവയുടെ വ്യാപ്തി എത്രയാണെന്നോ ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല, ഞങ്ങൾ അത് പരിശോധിക്കുകയാണ്. പൊതുജനങ്ങൾക്ക് കൂടുതൽ അപകടമൊന്നുമില്ല,” ഡാളസ് കൗണ്ടിപൊലീസ് ആദം ഇൻഫാന്റേ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Multiple people injured at Iowa high school shooting authorities say

Also Read

More Stories from this section

family-dental
witywide