
റിച്ചാര്‍ഡ്‌സണ്‍(ഡാളസ്) : കേരളത്തില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ എത്തിയ പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ്, ദീപ ഫ്രാന്‍സിസ് എന്നിവര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ കോണ്‍സെര്‍ട് ഇന്ന് (ഒക്ടോ. 27 ഞായര്‍) വൈകീട്ട് 6 :30 റിച്ചാര്‍ഡ്‌സണ്‍ സീയോന്‍ ചര്‍ച്ചില്‍.
25 വര്‍ഷത്തിലേറെയായി തെന്നിന്ത്യന്‍ മലയാളി ജനക്കൂട്ടത്തിന്റെ ഹൃദയം കവര്‍ന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ക്രിസ്ത്യന്‍ ഗാനങ്ങള്‍ക്കും ഉള്‍പ്പെടെ 3500 ഓളം ഗാനങ്ങള്‍ സംഭാവന നല്‍കുകയും ചെയ്ത വില്‍സ്വരാജിന്റെ സെമി ക്ലാസിക്കല്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ആസ്വദിക്കുന്നതിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ ജസ്റ്റിന്‍ ബാബു 480 737 0044 , സിജു വി ജോര്‍ജ് 214 282 7458
(വാര്‍ത്ത: പി.പി ചെറിയാന്‍)