‘അമേരിക്ക ഇപ്പോള്‍ പാപ്പരത്തത്തിലേക്ക് നീങ്ങുകയാണ്’ കുറ്റപ്പെടുത്തലുമായി മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: യുഎസിന്റെ വര്‍ദ്ധിച്ചുവരുന്ന കടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, പ്രത്യേകിച്ച് ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ പാപ്പരത്വത്തിന്റെ വക്കിലാണ് എന്ന് എലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ അമിത ചെലവ് നിയന്ത്രിക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചുമതലപ്പെടുത്തിയ കോടീശ്വരന്‍ എലോണ്‍ മസ്‌ക്, എക്‌സിലാണ് അമേരിക്ക പാപ്പരത്തത്തിന്റെ വക്കിലെത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

നികുതിദായകരുടെ ഡോളര്‍ ലാഭിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി, വരാനിരിക്കുന്ന റിപ്പബ്ലിക്കന്‍ ഭരണത്തിന് കീഴില്‍ പുതുതായി സൃഷ്ടിച്ച ഡിപ്പാര്‍ട്ട്മെന്റാണ് ‘ഡോജ്’ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE)).

‘അമേരിക്ക ഇപ്പോള്‍ പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്നാണ് മസ്‌ക് പറയുന്നത്. 2023ല്‍ ‘യുഎസ് ഗവണ്‍മെന്റ് 6.16 ട്രില്യണ്‍ ഡോളര്‍ ചിലവഴിച്ചപ്പോള്‍ 4.47 ട്രില്യണ്‍ ഡോളര്‍ മാത്രമാണ് വരവ് ഉണ്ടായതെന്ന് ഡോജിന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിന് മറുപടിയായി മസ്‌ക് എഴുതി. ഈ പ്രവണത മാറ്റണമെന്നും ബജറ്റ് സന്തുലിതമാക്കണമെന്നും മസ്‌ക് അക്കൗണ്ടില്‍ വ്യക്തമാക്കി.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, നിയുക്ത പ്രസിഡന്റ് ട്രംപ് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് സര്‍ക്കാര്‍ ബ്യൂറോക്രസിയെ തകര്‍ക്കുന്നതിനും പാഴ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള ഡോജ് രൂപീകരണമായിരുന്നു. ഈ വര്‍ഷം ആദ്യം, യുഎസ് കടങ്ങള്‍ കുതിച്ചുയരുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ’35 ട്രില്യണ്‍ ഡോളര്‍’ തിരിച്ചടയ്ക്കാന്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാനുള്ള ആശയവും ട്രംപ് അവതരിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide