ട്രംപിന്റെ ഊഴം കഴിഞ്ഞു, അടുത്ത അഭിമുഖത്തിനായി കമലയെ കാത്ത് മസ്‌ക്

അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപുമായി ഇന്ന് നടത്തിയ അഭിമുഖത്തിനു പിന്നാലെ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടും സംസാരിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇന്ന് എക്‌സില്‍ ട്രംപിനെ മസ്‌ക് അഭിമുഖം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സൈബര്‍ ആക്രമണം നടന്നതായി ടെസ്ല ചീഫ് കൂടിയായ മസ്‌ക് അറിയിച്ചിരുന്നു. 40 മിനിറ്റ് വൈകിയാണ് അഭിമുഖം തുടങ്ങിയത്. ഇമിഗ്രേഷന്‍, പിരിച്ചുവിടല്‍, ട്രംപിനെതിരായ വധശ്രമം, കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെ യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

അതിനു പിന്നാലെയാണ് മസ്‌ക് കമലാ ഹാരിസിനെ എക്സിലേക്ക് ഒരു സംഭാഷണത്തിനായി ക്ഷണിച്ചത്. എക്‌സിലൂടെയായിരുന്നു മസ്‌ക് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തതുമുതല്‍, വിവിധ പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൈകള്‍ കൂപ്പിയുള്ള ഇമോജിയോടെയാണ് ട്രംപ് കാമ്പയിന്‍ പോസ്റ്റിനോട് പ്രതികരിച്ചത്.

More Stories from this section

family-dental
witywide