വോട്ടിനു കാശ്: നവംബർ അഞ്ചുവരെ ദിവസവും 10 ലക്ഷം ഡോളർ വീതം ഒരാൾക്ക് നൽകുമെന്ന് മസ്ക്, നടപടി നിയമവിരുദ്ധമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധർ

ഹാരിസ്ബർഗ്: യുഎസ് ഭരണഘടനയെ പിന്തുണയ്ക്കുന്ന ഒരാൾക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചുവരെ ദിവസം 10 ലക്ഷം ഡോളർ (8.4 കോടിരൂപ) നൽകുമെന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ ഇലോൺ മസ്ക് . അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവയ്ക്കാനുള്ള അവകാശവും നൽകുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന നിവേദനത്തിൽ ഒപ്പിടുന്ന വോട്ടർമാരിൽ ഒരാൾക്കാണ് ഈ പണം നൽകുക. ശനിയാഴ്ച പെൻസിൽവേനിയയിലെ പരിപാടിയിൽ ജോൺ ഡ്രിഹെർ എന്നയാൾക്ക് ഇത്രയും തുകയുടെ ചെക്ക് മസ്ക് കൈമാറി.

ഒരു വ്യക്തിക്ക് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ ഒപ്പിടുന്നതിന് പണം നൽകുന്നത് നിയമ ലംഘനമാണെന്ന് ചില തിരഞ്ഞെടുപ്പ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിൻ്റെ മുൻ അറ്റോർണി ജനറലായ പെൻസിൽവാനിയയിലെ ഡെമോക്രാറ്റിക് ഗവർണർ ജോഷ് ഷാപ്പിറോ മസ്കിൻ്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ചു.

പെറ്റീഷൻ ഒപ്പിടുന്ന വോട്ടർമാരുടെ മേൽവിലാസം ശേഖരിച്ച് റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർഥി ഡൊണാൾഡ് ട്രംപിനായി വോട്ടുറപ്പിക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ട്രംപിനുവേണ്ടി പ്രചാരണത്തിനായി അമേരിക്ക രാഷ്ട്രീയകർമസമിതിയുണ്ടാക്കിയിട്ടുണ്ട് മസ്ക്. ഈ കർമസമിതിക്ക് 7.5 കോടി ഡോളർ (630.52 കോടിരൂപ) ഇതുവരെ അദ്ദേഹം നൽകിക്കഴിഞ്ഞു.

Musk offers voters $1 million a day is illegal

Also Read

More Stories from this section

family-dental
witywide