“F**k Yourself”: H1 b വീസ വിവാദത്തിൽ ട്രംപ് അനുകൂലിയെ അടിച്ചിരുത്തി മസ്ക്

യുഎസ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വിഷയം H1 b വീസയാണ്. ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് യുഎസിലേക്ക് കുടിയേറാൻ അനുവദിക്കുന്ന H1 b വീസ പ്രോഗ്രാമിനെ പിന്തുണച്ചതിന് ട്രംപ് അനുകൂലികൾ മസ്കിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്.

ഈ വീസയെ പിന്തുണച്ചുകൊണ്ട് വിവേക് രാമസ്വാമിയും ഇലോൺ മസ്കും രംഗത്തുവന്നതോടെയാണ് സോഷ്യൽ മീഡിയ ചൂടുപിടിച്ചത്. ട്രംപ് അനുകൂലികളും ചില റിപ്പബ്ളിക്കൻ നേതാക്കളും ഇതിനെതിരായ നിലപാട് സ്വീകരിച്ചു. വൈദഗ്ധ്യമുള്ളവർ അമേരിക്കയിൽ വരുമ്പോൾ അമേരിക്കക്കാരുടെ മൽസരക്ഷമത വർധിക്കുമെന്നാണ് വിവേക് പറഞ്ഞത്. എന്നാൽ അമേരിക്കക്കാരെ വില കുറച്ചു കാണുന്നു. അമേരിക്കക്കാരുടെ ജോലി മറ്റു രാജ്യക്കാർ തട്ടിയെടുക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളുമായി സോഷ്യൽ മീഡിയ നിറഞ്ഞു.

അതിനിടെയാണ് ശക്തമായ നിലപാടുമായി മസ്ക് രംഗത്തുന്നത്. സ്റ്റീവ് മക്കി എന്ന വ്യക്തിയുടെ എക്സ് പോസ്റ്റിന് മസ്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായത്.

” ഞാൻ ഇപ്പോൾ അമേരിക്കയിൽ ആയിരിക്കുന്നതിനും അമേരിക്കയെ ശക്തമാക്കുന്ന സ്‌പേസ് എക്‌സ്, ടെസ്‌ല തുടങ്ങിയ നൂറുകണക്കിന് കമ്പനികൾ അമേരിക്കയിൽ ഉണ്ടായതിനും കാരണം H1B വീസയാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ പോലുള്ള ആളുകളുമായി യുദ്ധത്തിനു ഞാൻ തയാറാണ്. Take a big step back and FUCK YOURSELF in the face”. മസ്ക് മറുപടിയായി എക്സിൽ കുറിച്ചു.

Musk slams Trump supporter in H1b visa controversy

More Stories from this section

family-dental
witywide