മൂന്നാം സീറ്റിൽ തീരുമാനമെന്ത്? ലീഗ് – കോൺഗ്രസ് നിർണായക ഉഭയകക്ഷി ചർച്ച തുടങ്ങി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്‍റെ ആവശ്യത്തിൽ യു ഡി എഫിന്‍റെ നിർണായക ചർച്ച തുടങ്ങി. അന്തിമ തീരുമാനം എടുക്കാനായി ലീഗ് – കോൺഗ്രസ് ഉഭയകക്ഷി ചർച്ച ആലുവ പാലസിലാണ് നടക്കുന്നത്. ലീഗിനായി ഇ ടി മുഹമ്മദ് ബഷീർ , എം കെ മൂനീർ , പി എം എ സലാം, പി കെ കുഞ്ഞാലിക്കുട്ടി , കെ പി എ മജീദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കോൺഗ്രസിൽ നിന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവരാണ് പങ്കെടുക്കുന്നത്. ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കൾ പ്രതികരിച്ചത്.

നിലവിൽ മത്സരിക്കുന്ന മലപ്പുറം ,പൊന്നാനി സീറ്റുകൾക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം എന്നാൽ ഇതിനോട് അനുഭാവ പൂർണമായ നിലപാടല്ല സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ ലീഗിനെ അധികം പിണക്കാതെയുളള ഫോർമുല യാഥാർത്ഥ്യമാകുമോ എന്നാണ് കണ്ടറിയേണ്ടത്.

muslim league congress 3rd seat issue udf meeting details

More Stories from this section

family-dental
witywide