
നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി അറിയിച്ചത്.
നാഗാർജുനയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെനാളായി പ്രചരിക്കുന്നുണ്ടായിരുന്നു. നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ മുൻപു വിവാഹം കഴിച്ചിരുന്നു. 2021ൽ ദമ്പതികൾ വിവാഹമോചനം നേടി. സാമന്തയുമായി വേർപിരിഞ്ഞതിനു ശേഷം നാഗ ചൈതന്യ, ശോഭിതയുമായി പ്രണയത്തിലാവുകയായിരുന്നു.
‘കുറുപ്പ്’ സിനിമയിൽ ദുൽഖറിന്റെ നായികയായ ശോഭിത, മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലും’ അഭിനയിച്ചിരുന്നു. ജൂൺ മാസത്തിൽ ഇരുവരും ചേർന്ന് യൂറോപ്പ് സന്ദർശനം നടത്തിയിരുന്നു. ഇവിടെ ഇവർ വൈൻ ടേസ്റ്റിങ് പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. അടുത്തിടെ ആരുടേയും പേര് പറയാതെ തന്നെ ശോഭിത താൻ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരുന്നു