നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 8ന് ന്യൂയോർക്കിൽ

ജയപ്രകാശ് നായർ

ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായർ സമുദായാംഗങ്ങളുടെ സംഘടനയായ നായർ ബനവലന്റ് അസോസിയേഷൻ 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള പി.എസ്.115ൽ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ “പൊന്നോണം 24” ആഘോഷിക്കുന്നു.

പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകർ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങൾ മുതലായവ പരിപാടികളിൽ ചിലതു മാത്രം. ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

More Stories from this section

family-dental
witywide