ഇന്ത്യയിലെ കുഞ്ഞൻ കോടീശ്വരൻ; ഇൻ​ഫോസിസ് ലാഭവിഹിതമായി നാരായണ മൂർത്തിയുടെ പേരക്കുട്ടിക്ക് ലഭിച്ചത് 4.2കോടി രൂപ

ബിസിനസ് ലോകത്ത് വീണ്ടും വാര്‍ത്തയായി ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ചെറുമകന്‍. കോടീശ്വരനായ മുത്തച്ഛന്‍ നല്‍കിയ ഓഹരികളുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചതോടെ ഈ ചെറുപ്രായത്തില്‍ ഏകാഗ്രഹിന്റെ അക്കൗണ്ടിലെത്തുക 4.2 കോടി രൂപയാണ്. 15 ലക്ഷം ഓഹരികളാണ് ചെറുമകനായി നാരായണമൂര്‍ത്തി നല്‍കിയത്.

കഴിഞ്ഞ മാസമാണ് നാരായണ മൂർത്തി 240 കോടി മൂല്യമുള്ള കമ്പനിയുടെ 15 ലക്ഷം ഓഹരികൾ പേരക്കുട്ടിയായ ഏകാഗ്രക്ക് നൽകിയത്. ഇത് കമ്പനിയുടെ 0.04 ശതമാനം ഓഹരികളാണ്. ഇതോടെ എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതോടെ ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഏകാഗ്ര കോടിപതിയായി മാറി.

2023 നവംബറിലാണ് ഏകാഗ്ര ജനിച്ചത്. നാരായണമൂർത്തിയുടേയും സുധ മൂർത്തിയുടേയും മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. ഇരുവരുടെയും മകൻ രോഹൻ മൂർത്തിയുടേയും അപർണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. മൂർത്തിയുടെ മകളായ അക്ഷതക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ടുമക്കളാണുള്ളത്.

More Stories from this section

dental-431-x-127
witywide