
തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സംസ്ഥാനത്ത് പത്തിലേറെ സീറ്റ് നേടുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. 2019 ലലെ തെരഞ്ഞെടുപ്പ് കാലത്ത് വന്നപ്പോൾ കണ്ട അനുഭവമല്ല ഇക്കുറി, വലിയ ആവേശമാണ് കേരളത്തിലെങ്ങും കാണുന്നതെന്നും മോദി പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടക്ക സീറ്റ് നേടുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ എന്‍ ഡി എ ഇക്കുറി രണ്ടക്ക സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. കേരളത്തോട് ഒരിക്കലും ബി ജെ പി സർക്കാർ വിവേചനം കാട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്നതെല്ലാം കേരളത്തിനും നൽകിയെന്നും മോദി വിവരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാവര്‍ക്കും നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിന്‍റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നല്‍കി. ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ പരിപാടിക്കുശേഷം ഉച്ചയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഉച്ചക്കുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മടങ്ങും.
Narendra Modi attends BJP kerala padayatra PM Modi Kerala TVM Visit live updates