
കണ്ണൂര്‍: അഴിമതി ആരോപണത്തിനിരയായി ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യക്കെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി.
പിപി ദിവ്യ, ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. എ ഡി എമ്മിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്ര അയപ്പു സമ്മേളനത്തില്‍ പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ എഡിഎം കെ.നവീന്‍ ബാബുവിനു കൈക്കൂലി നല്‍കണ്ടിവന്നുവെന്ന സൂചനയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. ഇതാണ് നവീന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് വിലയിരുത്തല്‍.