നവീന്‍ ബാബുവിന്റെ മരണം: 10 അംഗ സംഘം അന്വേഷണം തുടങ്ങി, ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

നവീന്റെ സഹോദരന്‍ കെ പ്രവീണ്‍ ബാബു ഡി ഐ ജിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഇന്നലെ പരാതി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി വി പ്രശാന്തുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ എത്തും. സംസ്‌കാരച്ചടങ്ങിന് ശേഷമാകും ബന്ധുക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക. ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂടാതെ എ ഡി എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവര്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും.

അതേസമയം, നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് 3 നു ശേഷം മലയാലപ്പുഴ താഴം കാരുവള്ളില്‍ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം രാവിലെ 10 മുതല്‍ 11.30 വരെ പത്തനംതിട്ട കലക്ടറേറ്റില്‍ പൊതുദ ര്‍ശനത്തിനു വയ്ക്കും. ഇന്നലെ ഉച്ചയ്ക്കാണു മൃതദേഹം കണ്ണൂരില്‍നിന്നു പത്തനംതിട്ടയിലെത്തിച്ചത്.

More Stories from this section

family-dental
witywide