”ദിവ്യക്ക് ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നു”, പ്രതികരണവുമായി നവീന്റെ ഭാര്യ

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്ക് ഇന്നുരാവിലെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റിലായ ദിവ്യ 11 ദിവസമായി ജയിലിലാണ്. അതേസമയം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ നിരാശ രേഖപ്പെടുത്തി നവീന്റെ ഭാര്യ മഞ്ജുഷ. ദിവ്യക്ക് ജാമ്യം കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് നവീന്റെ ഭാര്യയുടെ പ്രതികരണം. മാത്രമല്ല, അഭിഭാഷകനുമായി ആലോചിച്ചശേഷം തുടര്‍നടപടിയിലേക്ക് കടക്കുമെന്നും മഞ്ജുഷ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide