
ന്യൂഡല്‍ഹി: റഫ ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്നും അതിന് മുമ്പ് ജനങ്ങള്‍ തിരക്കേറിയ റഫയില്‍ നിന്ന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പോരാളികളെ പിന്തുടര്‍ന്ന് സൈന്യം പ്രവേശിക്കുന്നതിന് മുമ്പ് തെക്കന്‍ ഗാസ മുനമ്പില്‍ തടിച്ചുകൂടിയ സാധാരണക്കാര്‍ക്ക് പുറത്തുപോകാന്‍ കഴിയുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച പറഞ്ഞു.
എന്നാല്‍, റഫയില്‍ അഭയംതേടിയ ഏകദേശം 1.5 ദശലക്ഷം ആളുകളുടെ ഗതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ ചൂടുപിടിക്കവെയാണ് നെതന്യാഹുവിന്റെ ആജ്ഞ എത്തിയിരിക്കുന്നത്. ഗാസയുദ്ധത്തില്‍നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപെട്ട് എത്തിയവരാണ് റഫയില്‍ ഇന്നുള്ളവരില്‍ ഭൂരിഭാഗം ആളുകളും. ഇവര്‍ക്ക് ഇനി എവിടെയാണ് അഭയം ലഭിക്കുക എന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം.
യുദ്ധവിരാമത്തിനുള്ള ചര്‍ച്ചകള്‍കൊടുംപിരി കൊണ്ടിരിക്കെയാണ് റഫയില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഒരു ഓപ്പറേഷന് സൈന്യത്തിന് നെതന്യാഹു വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
റഫയിലെ അവശേഷിക്കുന്ന ഹമാസ് ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് തങ്ങളെന്നും സാധാരണക്കാരെ റഫ വിട്ടുപോകാന്‍ അനുവദിക്കുകയും തങ്ങള്‍ ചെയ്യുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.
Netanyahu repeatedly told the people to leave before Rafa was attacked















